കോഴിക്കോട് മൊഫ്യുസല്‍ ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ മുന്നില്‍ ഒരാള്‍കൂട്ടം...അടുത്ത് ചെന്ന് നോക്കിയപ്പോളാണ് ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരു വൃദ്ധനെ കണ്ടത്.മുഷിഞ്ഞു നാറിയ വേഷത്തില്‍ ജടപിടിച്ച തടിയും മുടിയുമായി ഒരു കൃശഗാത്രന്‍....,.അയാള്‍ തന്റെ കയ്യിലെ പല നിറങ്ങളിലുള്ള ചോക്ക് കഷ്ണങ്ങള്‍ കൊണ്ട് മൂത്രപ്പുരയുടെ ചുമരില്‍ ഒരു മനോഹരമായ പ്രകൃതി ദൃശ്യം വരക്കുകയായിരുന്നു...അസാമാന്യമായ കൈവിരുത് ഏവരെയും പോലെ എന്നെയും അത്ഭുതപ്പെടുത്തി.എന്റെ ചുറ്റിലും ക്ലിക്ക് ചെയ്യപ്പെടുന്ന മൊബൈല്‍ ക്യാമറകള്‍ ഒരു "റാമ്പിനെ" ഓര്‍മപ്പെടുത്തി...
ചിത്രത്തിലെ അവസാന മിനുക്കു പണിയും കഴിഞ്ഞു,ഒട്ടിയ വയറില്‍ ഇടതു കൈ അമര്‍ത്തി നിറം പുരണ്ട വലതു കൈ നീട്ടിയത് പിരിഞ്ഞു പോകുന്ന ആള്‍കൂട്ട൦ കണ്ടതേയില്ല...ഞങ്ങള്‍,അപ്പോഴെടുത്ത ഫോട്ടോസ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു...

No comments:
Post a Comment